Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ പുതുച്ചേരിക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
പുതുച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം കേരളം 29 ഓവറിൽ മറികടന്നു. സെഞ്ചുറി നേടിയ വിഷ്ണു വിനോദിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെയും അർധ സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും മികവിലാണ് കേരളം അനായാസമായി വിജയലക്ഷ്യം മറികടന്നത്.
വിഷ്ണു വിനോദ് 162 റൺസാണ് എടുത്തത്. 84 പന്തിൽ 13 ബൗണ്ടറിയും 14 സിക്സും അടങ്ങുന്നതായിരുന്നു വിഷ്ണുവിന്റെ ഇന്നിംഗ്സ്. ബാബാ അപരാജിത് 63 റൺസെടുത്തു.
സഞ്ജു സാംസൺ 11 റൺസും നായകൻ രോഹൻ കുന്നുമ്മൽ എട്ട് റൺസും എടുത്ത് പുറത്തായി. പുതുച്ചേരിക്ക് വേണ്ടി ഭൂപേന്ദർ ചൗഹാനും പാർത്ത് വൈഘാനിയും ഓരോ വിക്കറ്റ് വീതമെടുത്തു.
ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസെടുത്ത് പുറത്തായിരുന്നു. ജസ്വന്ത് ശ്രീരാമിന്റെയും അജയ് രൊഹെരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് പുതുച്ചേരി ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്. 57 റൺസെടുത്ത ശ്രീരാമാണ് പുതുച്ചേരിയുടെ ടോപ്സ്കോറർ.
അജയ് 53 റൺസാണ് എടുത്തത്. നായകൻ അമാൻ ഹക്കീം ഖാൻ 27 റൺസും വിഖ്നേശ്വരൻ മാരിമുത്തു 26 റൺസും എടുത്തു.
കേരളത്തിന് വേണ്ടി എം.ഡി. നിതീഷ് നാല് വിക്കറ്റെടുത്തു. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വിക്കറ്റ് വീതവും ബിജു നാരായണനും ബാബാ അപരാജിതും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളത്തിന് ജയം. ഇന്ന് നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ജാർഖണ്ഡ് ഉയർത്തിയ 312 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ഓപ്പണര്‍മാരായ സഞ്ജു സാംസണിന്റെയും ക്യാപ്റ്റന്‍ രോഹന് കുന്നുമ്മലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ മറികടന്നത്.
78 പന്തില്‍ 124 റണ്‍സെടുത്ത രോഹന് കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സഞ്ജു സാംസണ് 95 പന്തില്‍ 101 റണ്‍സെടുത്തു. ഇരുവരും പുറത്തായശേഷം ബാബാ അപരാജിതും വിഷ്ണു വിനോദും ചേര്‍ന്ന് കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു. സ്കോര്‍ ജാര്‍ഖണ്ഡ് 50 ഓവറില്‍ 311-7, കേരളം 42.3 ഓവറില്‍ 313-2.
ജാർഖണ്ഡിന് വേണ്ടി വികാശ് സിംഗും ശുഭം കുമാർ സിംഗും ഓരോ വിക്കറ്റ് വീതം എടുത്തു. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്. കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയാണ് (143) ജാര്‍ഖണ്ഡിനെ തുണച്ചത്.
ക്യാപ്റ്റൻ ഇഷാന് കിഷന് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അനുകൂല്‍ റോയ് 72 റണ്‍സെടുത്തു. 111-4 എന്ന സ്കോറില്‍ പതറിയ ജാര്‍ഖണ്ഡിനെ കുമാര്‍ കുഷാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 176 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കരകയറ്റിയത്.
കേരളത്തിനായി എം.ഡി. നിധീഷ് നാലും ബാബാ അപരാജിത് രണ്ടും ഏദന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു.
രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയെ തകർത്ത് കേരളം. ഇന്ന് നടന്ന മത്സരത്തിൽ 145 റൺസിനാണ് കേരളം വിജയിച്ചത്.
കേരളം ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 36.5 ഓവറിൽ 203 റൺസിൽ ഓൾഔട്ടായി. 67 റൺസെടുത്ത ശ്രീധം പോളും 40 റൺസെടുത്ത തേജസ്വി ജയ്സ്വാളും തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഉഡിയൻ ബോസ് 29 റൺസെടുത്തു.
കേരളത്തിന് വേണ്ടി ബാബാ അപരാജിത് അഞ്ച് വിക്കറ്റ് വീഴ്ത്തി. അങ്കിത്ത് ശർമ രണ്ട് വിക്കറ്റും എം. ഡി. നിതീഷ്, കെ.എം. ആസിഫ്, വിഘ്നേഷ് പുതൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 348 റണ്‍സെടുത്തത്. വിഷ്ണു വിനോദിന്റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ രോഹന് കുന്നുമ്മല്‍, ബാബാ അപരാജിത് എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തിലാണ് കേരളം മികച്ച സ്കോർ സ്വന്തമാക്കിയത്.
62 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. രോഹന് കുന്നുമ്മല്‍ 94 റണ്‍സെടുത്തപ്പോള്‍ ബാബാ അപരാജിത് 64 റണ്‍സെടുത്തു.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിച്ചെത്തിയ സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയില്ല.
ത്രിപുരയ്ക്കു വേണ്ടി മണിശങ്കർ മുറാസിംഗ് മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ അഭിജിത് സർക്കാർ, വിജയ് ശങ്കർ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.
Sports
ന്യൂഡല്‍ഹി: വിജയ് ഹസാരെ ട്രോഫി 2025-26 സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഡല്‍ഹി ടീമില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി. കോഹ്ലിക്കൊപ്പം 20 അംഗ ടീമില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഋഷഭ് പന്തും ഉള്‍പ്പെട്ടിട്ടുണ്ട്. ബിസിസിഐയുടെ കീഴിലുള്ള ആഭ്യന്തര 50 ഓവര്‍ ക്രിക്കറ്റായ വിജയ് ഹസാരെ 2025-26 സീസണ് ഈ മാസം 24ന് ആരംഭിക്കും.
ആന്ധ്ര, ഗുജറാത്ത് ടീമുകള്‍ക്ക് എതിരായ മത്സരങ്ങള്‍ക്കുള്ള ഡല്‍ഹി ടീമിനെയാണ് പ്രഖ്യാപിച്ചത്. രണ്ട് മത്സരത്തിലും ഋഷഭ് പന്താണ് ഡല്‍ഹി ക്യാപ്റ്റന്‍.
രോഹിത്, രാഹുല്‍
ഇന്ത്യക്കായി ഏകദിനത്തില്‍ മാത്രം കളിക്കുന്ന രോഹിത് ശര്‍മയെ മുംബൈയുടെ വിജയ് ഹസാരെ ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയില്ല. അതേസമയം, മായങ്ക് അഗര്‍വാള്‍ നയിക്കുന്ന കര്‍ണാടക ടീമില്‍ കെ.എല്‍. രാഹുല്‍ ഉള്‍പ്പെട്ടു. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക. മുംബൈ ഗ്രൂപ്പ് സിയിലാണ്.